വാട്ടർമെലൺ ഫലൂദ
ചേരുവകൾ:
• വാട്ടർമെലൺ – 2 കപ്പ് മുതൽ 3 കപ്പ് വരെ
• ഫ്രഷ് ക്രീം – ½ കപ്പ്
• മിൽക്‌മൈഡ് – ½ ടിൻ
• പഞ്ചസാര – ആവശ്യത്തിന്
• ചൈനാഗ്രാസ് – 5 ഗ്രാം
• സേമിയ – ½ കപ്പ്
• കസ്കസ് (സബ്ജാ വിത്ത്) – കുറച്ച് (കുതിരാൻ വെക്കണം)
• റൂഹാഫസ സിറപ്പ് – ആവശ്യത്തിന്
• ഐസ്ക്രീം – ഗാർണിഷ് ചെയ്യാൻ
• നട്ട്സ് (ബാദം, പിസ്റ്റാ മുതലായവ) – ക്രഷ് ചെയ്ത് ഗാർണിഷ് ചെയ്യാൻ
⸻
തയ്യാറാക്കുന്ന വിധം:
1. കസ്കസ് (സബ്ജാ വിത്ത്) കുതിരാൻ വെക്കുക.
2. സേമിയ കുറച്ച് വെള്ളത്തിൽ വേവിച്ച് തണുപ്ക്കാൻ വെക്കുക.
3. ചൈനാഗ്രാസ് ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിൽ കുതിരാൻ വെച്ച ശേഷം ചെറുതായി തിളപ്പിച്ച് മെൽറ്റ് ചെയ്യുക.
4. വാട്ടർമെലോൺ മിക്സിയിൽ ഇട്ട് നന്നായി അടിച്ച് അരിച്ച് ജ്യൂസ് ഉണ്ടാക്കുക.
5. അഥവാ ചെറിയൊരു ഭാഗം ജ്യൂസ് എടുത്ത് തിളപ്പിക്കുക, അതിൽ മെൽറ്റ് ചെയ്ത ചൈനാഗ്രാസ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇത് ഒരു പ്ലേറ്റിലേയ്ക്ക് ഒഴിച്ച് സെറ്റാവാൻ വെക്കുക.
6. സെറ്റ് ആയ ശേഷം കട്ട് ചെയ്തു ചെറിയ ക്യൂബുകളാക്കി വെക്കുക .
7. ബാക്കിയുള്ള വാട്ടർമെലൺ ജ്യൂസിൽ ഫ്രഷ് ക്രീം, മിൽക്‌മൈഡ്, ആവശ്യത്തിന് പഞ്ചസാര ചേർത്ത് മിക്സിയിൽ അടിച്ച് തണുപ്പിക്കാൻ വെക്കുക.
⸻
ഫലൂദ സെറ്റ് ചെയ്യുന്നത്:
1. ഗ്ലാസ് എടുത്ത് അതിന്റെ അടിയിലേക്ക് 1-2 സ്പൂൺ റൂഹാഫസ ഒഴിക്കുക.
2. അതിനുമുകളിൽ കസ്കസ്, സേമിയ, സെറ്റ് ചെയ്ത ചൈനാഗ്രാസ് ക്യൂബുകൾ എന്നിവ ലെയറാക്കി ഇടുക്കുക.
3. അതിനു മുകളിലേക്ക് വാട്ടർമെലൺ-മിൽക്‌മൈഡ്-ക്രീം മിശ്രിതം ഒഴിക്കുക.
4. ടോപ്പിൽ ഐസ്ക്രീം ഇട്ട്, വീണ്ടും കുറച്ച് റൂഹാഫസ ചളിക്കുക.
5. ക്രഷ് ചെയ്ത നട്ട്സ് വിതറി സെർവ് ചെയ്യുക.
⸻
ഗംഭീരമായ ഒരു സമ്മർ ഡ്രിങ്ക് റെഡി!
ചൂട് കാലത്ത് ആശ്വാസം നൽകുന്ന കൂളിങ്ങ് ഫലൂദ – കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും!
Watermelon Falooda
Ingredients:
• Watermelon – 2 to 3 cups (seedless and chopped)
• Fresh cream – ½ cup
• Milkmaid (sweetened condensed milk) – ½ tin
• Sugar – as required
• China grass (agar-agar) – 5 grams
• Vermicelli – ½ cup
• Basil seeds (sabja/kaskas) – a little (soaked)
• Rooh Afza syrup – as required
• Ice cream – for garnish
• Crushed nuts (almonds, pistachios, etc.) – for garnish
⸻
Preparation:
1. Soak the basil seeds in water and set aside.
2. Boil the vermicelli in a little water, drain, and allow to cool.
3. Cut the china grass into small pieces, soak in water, and then heat gently until fully melted.
4. Blend the watermelon in a mixer and strain the juice.
5. Take a small portion of the juice and heat it. Add the melted china grass to this and mix well.
Pour this into a flat plate and let it set.
6. Once set, cut it into small cubes and keep aside.
7. Mix the remaining watermelon juice with fresh cream, milkmaid, and sugar. Blend well and refrigerate.
⸻
Assembling the Falooda:
1. Take a serving glass and pour 1–2 teaspoons of Rooh Afza syrup into the bottom.
2. Layer the soaked basil seeds, boiled vermicelli, and china grass cubes over it.
3. Pour the chilled watermelon-cream-milkmaid mixture on top.
4. Add a scoop of ice cream on top and drizzle with a little more Rooh Afza.
5. Sprinkle crushed nuts and serve immediately.
⸻
A delicious and refreshing summer drink is ready!
Perfect to cool down on hot days – a treat loved by both kids and adults alike!