Perfect Neyyappam/ Kasaragod Style

July 21, 2025

🍯 നെയ്യപ്പം | Neyyappam

🔸 ചേരുവകൾ:
• പച്ചരി – 1½ കപ്പ് (കുതിർത്തു കഴുകി വെള്ളം വാലാൻ വെക്കുക)
• ചോറ് – 1 കപ്പ്
• തേങ്ങ – 1 കപ്പ്
• ശർക്കര – 200-225 ഗ്രാം (1¼ കപ്പ് പാനിയാകുക)
• ഏലക്ക പൊടി – ¼ ടീസ്പൂൺ
• ഉപ്പ് – പാകത്തിന്
• എണ്ണ – വറുത്തെടുക്കാൻ

🔸 തയ്യാറാക്കുന്ന വിധം:
1. അരി അരക്കാൻ
പച്ചരി കുതിർത്തു കഴുകി 10 മിനിറ്റ് ഒരു അരിപ്പയിൽ ഇട്ട് വെള്ളം വാർന്ന് എടുക്കുക
2. ശർക്കര പാനി:
ശർക്കര ½ കപ്പ് വെള്ളം ചേർത്ത് ഉരുക്കുക. നിറയെ ഉരുകിയ ശേഷം അരിച്ച് 1¼ കപ്പ് പാനിയായി മാറ്റി വെക്കുക.
3. മാവ് തയ്യാറാക്കൽ:
എണ്ണ ഒഴികെ എല്ലാ ചേരുവകളും (പച്ചരി, ചോറ്, തേങ്ങ, ശർക്കര പാനി, ഏലക്ക പൊടി, ഉപ്പ്) ചേർത്ത് ഒരു മിക്സിയിൽ നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കരുത് , മാവ് തിക്ക് വേണം
4. വറുക്കാൻ
ഒരു കടായി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാവാൻ വെക്കുക .
എണ്ണ ചൂടായ ശേഷം തീ കുറച്ച്, 1 തവി മാവ് ഒഴിച്ച് നന്നായി ഇരുവശവും സുവർണ്ണനിറത്തിൽ ചുട്ടെടുക്കുക.
കൂടുതൽ അറിയാൻ vdo കണ്ടു നോക്കു

Neyyappam | Traditional Kerala Sweet

🔸 Ingredients:
• Raw rice – 1½ cups (soak and rinse well, then drain)
• Cooked rice – 1 cup
• Grated coconut – 1 cup
• Jaggery – 200–225g (melted into 1¼ cups syrup)
• Cardamom powder – ¼ tsp
• Salt – to taste
• Oil – for deep frying

🔸 Method:
1. Prepare the Rice:
• Soak the raw rice for a while, rinse well, and drain it using a strainer. Let it sit for about 10 minutes.
2. Jaggery Syrup:
• Melt jaggery in ½ cup water. Once fully dissolved, strain and set aside 1¼ cups of syrup.
3. Prepare the Batter:
• In a blender, add the drained rice, cooked rice, grated coconut, jaggery syrup, cardamom powder, and salt.
• Grind into a smooth, thick batter. Do not add extra water—the batter should be thick.
4. Frying Neyyappam:
• Heat oil in a deep pan.
• Once hot, reduce the flame to medium-low and pour one ladle of batter into the oil.
• Fry both sides until golden brown and cooked through.

🎥 Watch the full video for more tips and detailed steps!

Leave a Reply

Your email address will not be published. Required fields are marked *