Leftover Rice Evening Snack Recipe

May 14, 2025

ബാക്കി വന്ന ചോറ് വെച്ചു നല്ല കറുമുറാ ചായ കടി

ബാക്കി വന്ന ചോറ് വെച്ചു ഈസി സ്നാക്ക്
ചേരുവകൾ:
• ചോറ് – 1¼ കപ്പ്
• വെള്ളം – ¾ കപ്പ് (അരയ്ക്കാൻ)
• മൈദ – 2 കപ്പ്
• മല്ലിയില – 3 ടേബിള്‍സ്പൂണ്‍, ചെറുതായി അരിഞ്ഞത്
• പച്ചമുളക് – 1 എണ്ണം, ചെറുതായി അരിഞ്ഞത്
• ഇഞ്ചി – ½ ടീസ്പൂണ്‍, പൊടിയായി അരിഞ്ഞത്
• സവാള – ½ എണ്ണം, ചെറുതായി അരിഞ്ഞത്
• കറിവേപ്പില – 1 തണ്ട്
• കായപ്പൊടി – ഒരു നുള്ള്
• ചെറുജീരകം – ¼ ടീസ്പൂണ്‍
• മുളകുപൊടി – 1 ടീസ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• ബേക്കിംഗ് സോഡ – ½ ടീസ്പൂണ്‍
• തൈര് – 2 ടേബിള്‍സ്പൂണ്‍
• വെള്ളം – 2–3 ടേബിള്‍സ്പൂണ്‍ (മാവിന് വേണ്ടി)
• എണ്ണ – പൊരിക്കാൻ വേണ്ടത്ര

തയ്യാറാക്കുന്ന വിധം:
1. ചോറും ¾ കപ്പ് വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
2. ഇത് ഒരു പാത്രത്തിലേക്കു ആക്കി , iമൈദയും ബാക്കി ചേരുവകളും ചേർത്ത് നല്ല പോലെ മിക്സ് ചെയ്ത് ആവശ്യമെങ്കില്‍ 2–3 ടേബിള്‍സ്പൂണ്‍ വെള്ളം കൂടി ചേർക്കാം.
3. മാവ് കുറച്ചു കനമുള്ളതായിരിക്കണം (വട മാവ് പോലെയല്ല, കുറച്ചു തടിപ്പുള്ളത്).
4. ഇനി കൈകൊണ്ടോ സ്പൂണു കൊണ്ടോ കുറേശേ കോരി വേണം എടുക്കാൻ
5. എണ്ണ ചൂടാക്കി, മാവു നുള്ളി എടുത്ത് Deep Fry ചെയ്യുക. ഇരുവശവും സുവര്‍ണ്ണ നിറത്തിൽ വരുന്നതുവരെ പൊരിക്കുക.
6. ചോറുപൊരി ചൂടോടെ സർവുചെയ്യുക – ചമ്മന്തിയോ ടോമാറ്റോ സോസിനൊപ്പമാകും ഏറ്റവും നല്ലത്.

Ingredients:
• Cooked rice – 1¼ cups
• Water – ¾ cup (for grinding)
• All-purpose flour (maida) – 2 cups
• Coriander leaves – 3 tbsp, finely chopped
• Green chili – 1, finely chopped
• Ginger – ½ tsp, finely chopped or grated
• Onion – ½, finely chopped
• Curry leaves – 1 sprig
• Asafoetida (hing) – a pinch
• Cumin seeds – ¼ tsp
• Red chili powder – 1 tsp
• Salt – to taste
• Baking soda – ½ tsp
• Curd (yogurt) – 2 tbsp
• Water – 2–3 tbsp (to adjust batter consistency)
• Oil – for deep frying

Preparation Method:
1. Grind the Rice:
Add the cooked rice and ¾ cup of water to a mixer grinder and blend into a smooth paste.
2. Prepare the Batter:
Transfer the ground rice into a mixing bowl. Add all-purpose flour and the remaining ingredients (coriander leaves, green chili, ginger, onion, curry leaves, asafoetida, cumin seeds, red chili powder, salt, baking soda, curd, and 2–3 tbsp water as needed). Mix well to form a thick batter. The batter should be slightly thicker than dosa batter – similar to fritter (pakora) batter.
3. Shape the Snack:
Use your hands or a spoon to scoop small portions of the batter.
4. Fry:
Heat oil in a deep pan. Drop small portions of the batter into the hot oil and deep fry on medium heat until both sides are golden brown.
5. Serve:
Serve hot as a crispy snack, ideally with coconut chutney or tomato sauce.

Leave a Reply

Your email address will not be published. Required fields are marked *