Easy &yummy Unniyappam Recipe

May 14, 2025

ഉണ്ണിയപ്പം (Easy Recipe)

ചേരുവകൾ:
• ശർക്കര – 250 ഗ്രാം
• റവ – 1½ കപ്പ്
• പാൽ – 1 കപ്പ്
• നേന്ത്രപ്പഴം – 1 (മധുരം ഉള്ളത്)
• ഏലക്ക – 3 (ചെറുതായി പൊടിച്ചത്)
• തേങ്ങ കൊത്തു – 2 ടേബിൾ സ്പൂൺ
• ചെറിയ ജീരകം – ½ ടീസ്പൂൺ
• നെയ്യ് – 2 ടീസ്പൂൺ
• എണ്ണ – ആവശ്യത്തിന് വറക്കാൻ
• ഉപ്പ് – ചെറിയൊരു നുള്ള്
• ബേക്കിങ് സോഡ – അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:
1. ശർക്കര പാനി:
ഒരു പാത്രത്തിൽ ശർക്കരയും കുറച്ച് വെള്ളവും ചേർത്ത് ഉരുക്കി 1 കപ്പ് പാനി ഉണ്ടാക്കുക. അരിച്ചെടുത്ത് തണുപ്പിക്കാം.
2. മാവ് തയാറാക്കൽ:
റവയ്ക്ക് പാൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് 10 മിനിറ്റ് വെക്കുക.
3. അരയ്ക്കൽ:
10 മിനിറ്റിന് ശേഷം, റവ മിശ്രിതം, ശർക്കര പാനി, നേന്ത്രപ്പഴം, ഉപ്പ് എന്നിവ മിക്സറിൽ ചേർത്ത് നന്നായി അരയ്ക്കുക.
4. തേങ്ങാ കൊത്ത് & ജീരകം:
പാനിൽ നെയ്യ് ചൂടാക്കി, തേങ്ങാ കൊത്തും ജീരകവും വഴറ്റി മാവിലേക്ക് ചേർക്കുക. അതോടൊപ്പം ഏലക്ക പൊടിയും ചേർക്കാം.
5. ബേക്കിങ് സോഡ ചേർക്കുക:
ഇനി ബേക്കിങ് സോഡ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
6. വറക്കൽ:
ഉണ്ണിയപ്പചട്ടിയിൽ എണ്ണ ചൂടാക്കി, ഓരോ കുഴിയിലുമൊന്ന് മാവ് ഒഴിക്കുക. ഒരു വശം ഫ്രൈ ആയി വന്നാൽ മറിച്ച് മറ്റേ വശവും ഫ്രൈ ചെയ്യുക.
7. സർവിങ്ങ്:
ഇരുവശവും ഗോൾഡൻ ബ്രൗൺ ആകുമ്പോൾ പുറത്ത് എടുക്കുക. ചൂടോടെയോ തണുപ്പിച്ചോ സർവ് ചെയ്യാം.

ഇത് പഴവും ശർക്കരയും ചേർന്നുള്ള സ്വാദിഷ്ടമായ ഒരു നാടൻ ഉണ്ണിയപ്പം റെസിപ്പിയാണ്.

Unniyappam – Easy Traditional Sweet Snack

Ingredients:
• Jaggery – 250 g
• Semolina (Rava) – 1½ cups
• Milk – 1 cup
• Ripe plantain (sweet variety) – 1
• Cardamom – 3 (powdered)
• Grated coconut – 2 tablespoons
• Cumin seeds – ½ teaspoon
• Ghee – 2 teaspoons
• Oil – as needed for frying
• Salt – a pinch
• Baking soda – ½ teaspoon

Preparation Method:
1. Prepare the jaggery syrup:
In a pan, melt the jaggery with a little water to make about 1 cup of syrup. Strain to remove impurities and let it cool.
2. Soak the semolina:
Mix semolina with milk and let it soak for 10 minutes.
3. Blend the mixture:
After soaking, blend the semolina mixture along with the jaggery syrup, ripe plantain, and a pinch of salt into a smooth batter.
4. Prepare coconut and cumin:
Heat ghee in a pan and sauté grated coconut and cumin seeds. Add this to the batter along with powdered cardamom.
5. Add baking soda:
Add baking soda to the batter and mix well.
6. Frying:
Heat oil in an unniyappa chatti (special pan for unniyappams). Pour a spoonful of batter into each cavity. Once one side is golden brown, flip and cook the other side.
7. Serving:
When both sides are golden brown, remove from the pan and serve hot or at room temperature.

This is a delicious traditional unniyappam recipe combining the rich flavors of ripe banana and jaggery.

Leave a Reply

Your email address will not be published. Required fields are marked *