Aloo Paratha Recipe

May 15, 2025

ആലൂ പരോട്ട (Aloo Paratha)

ആട്ടക്കുഴച്ച് തയ്യാറാക്കാനുള്ള ചേരുവകൾ:
• ഗോതമ്പ് മാവ് (ആട്ട): 1 ½ കപ്പ്
• ഉപ്പ്: ആവശ്യത്തിന്
• ഓയിൽ: 2 ടേബിള്‍ സ്പൂണ്‍
• വെള്ളം: ¾ കപ്പ് (പാകത്തിന് ചേര്‍ക്കുക)

ഫില്ലിങ്ങിന് വേണ്ട ചേരുവകൾ:
• പൊട്ടാറ്റോ (ഉരുളക്കിഴങ്ങ്): 2 വലുത് – വേവിച്ച് തൊലി നീക്കി മാഷ് ചെയ്യുക
• സവാള: 1 വലുത് – നന്നായി കൊത്തി അരിഞ്ഞത്
• ഇഞ്ചി (ചതച്ചത്): 1 ടി സ്പൂണ്‍
• പച്ചമുളക്: 1-2 (നന്നായി നുറുക്കിയത്)
• മല്ലിയില: കുറച്ച് (ചെറുതായി നുറുക്കിയത്)
• ചില്ലി പൊടി: ½ ടി സ്പൂണ്‍
• മഞ്ഞള്‍പൊടി: ¼ ടി സ്പൂണ്‍
• ഗരം മസാല പൊടി: ½ ടി സ്പൂണ്‍
• ജീരക പൊടി: ¼ ടി സ്പൂണ്‍
• ഉപ്പ്: ആവശ്യത്തിന്
• ഓയിൽ: 2-3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

  1. മാവ് തയ്യാറാക്കൽ:
    1. ആട്ടയിലേക്കു ഉപ്പും ഓയിലും ചേർക്കുക.
    2. വെള്ളം ചേർത്തു നന്നായി കുഴച്ച് മൃദുവായ മാവ് ഉണ്ടാക്കുക.
    3. മൂടി വെച്ചു 10 മിനിറ്റ് മാറ്റി വെക്കുക
  2. മസാല തയ്യാറാക്കൽ:
    1. ഉരുളക്കിഴങ്ങ് വേവിച്ച് തൊലി നീക്കി നല്ലോണം മാഷ് ചെയ്യുക (കട്ടകളില്ലാതെ).
    2. പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ സവാള ചേർത്ത് വഴറ്റുക.
    3. ഇഞ്ചി, പച്ചമുളക് ചേർത്ത് കുറച്ച് നേരം വഴറ്റുക.
    4. പിന്നീട് മസാല പൊടികൾ (മഞ്ഞൾ, ചില്ലി, ജീരക, ഗരം മസാല) ചേർത്ത് ഇളക്കുക.
    5. മാഷ് ചെയ്ത പൊട്ടറ്റോയും മല്ലിയിലയും ചേർത്ത് എല്ലാം നല്ലോണം മിക്സ് ചെയ്യുക.
    6. 2-3 മിനിറ്റ് ചെറിയ തീയിൽ വഴറ്റി ഓഫ് ചെയ്ത് തണുപ്പിക്കാൻ വെയ്ക്കുക.
  3. പരോട്ട തയ്യാറാക്കൽ:
    1. തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്തു പൂരിയുടെ വലുപ്പത്തിൽ പരത്തി എടുക്കുക.
    2. നടുവിൽ ഒരു സ്പൂണ്‍ മസാല വെച്ച്, നാലു വശവും മാവ് കവർ ചെയ്ത്
    3. ബോൾ ഷേപ്പ് ആക്കി , മസാല പുറത്തു വരാത്തവിധം പരത്തി എടുക്കുക.
    4. ചൂടായ തവയിൽ ഒൽപ ഓയിൽ ഉപയോഗിച്ച് രണ്ട് വശവും നന്നായി പൊരിച്ചെടുക്കുക.

സർവുചെയ്യാം: ചമ്മന്തിയോ അച്ചാറോ മതി സൈഡ് ഡിഷ് ആയി , ചൂടോടെ സെർവ് ചെയ്യാം .

Aloo Paratha

Ingredients to prepare the dough:
• Wheat flour (atta): 1 ½ cups
• Salt: as needed
• Oil: 2 tablespoons
• Water: ¾ cup (add as needed)

Ingredients for the filling:
• Potatoes: 2 large – boiled, peeled, and mashed
• Onion: 1 large – finely chopped
• Ginger (crushed): 1 teaspoon
• Green chilies: 1–2 (finely chopped)
• Coriander leaves: a few (finely chopped)
• Red chili powder: ½ teaspoon
• Turmeric powder: ¼ teaspoon
• Garam masala: ½ teaspoon
• Cumin powder: ¼ teaspoon
• Salt: as needed
• Oil: 2–3 tablespoons

Preparation Method:

  1. Preparing the Dough:
    1. Add salt and oil to the wheat flour.
    2. Gradually add water and knead into a soft dough.
    3. Cover and set aside for 10 minutes.
  2. Preparing the Filling:
    1. Boil, peel, and thoroughly mash the potatoes (no lumps).
    2. Heat oil in a pan, add chopped onions and sauté.
    3. Add ginger and green chilies, sauté for a minute.
    4. Add the spice powders (turmeric, chili, cumin, garam masala) and mix well.
    5. Add the mashed potatoes and coriander leaves, mix everything thoroughly.
    6. Cook on low flame for 2–3 minutes. Turn off the heat and let it cool.
  3. Assembling the Parathas:
    1. Take small portions of dough and roll into flat discs (like a poori).
    2. Place a spoonful of the filling in the center.
    3. Fold all sides over the filling and shape into a ball.
    4. Gently roll it out again, ensuring the filling doesn’t come out.
    5. Cook on a hot tawa (griddle) with a little oil on both sides until golden brown.

To Serve:
Serve hot with chutney or pickle as a side dish.

Leave a Reply

Your email address will not be published. Required fields are marked *