മുഹബ്ബത് സർബത്ത് റെസിപ്പി – ഈ വേനൽകാലത്തു കുളിരേകാൻ
മുഹബ്ബത് സർബത്ത് (Mohabbat Sarbath Recipe) എന്നത് വേനൽക്കാലത്ത് ഏറെ ജനപ്രിയമായ ഒരു തണുത്ത പാനീയമാണ്. തണ്ണിമത്തന്റെ സ്വാദും മധുരവും, കുടിയീരിയ കസ്കസ് വിത്തുകളുടെ സ്വഭാവിക തണുപ്പും, മിൽക്‌മൈഡിന്റെ സമൃദ്ധിയുമൊക്കെ ചേർന്ന് ഇത് ഒരു അവിസ്മരണീയമായ ശീതളപാനം ആക്കുന്നു. ഈ മോഹബ്ബത് സർബത്ത് റെസിപ്പിയിൽ, നിങ്ങൾക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത് തയ്യാറാക്കാനുള്ള വഴിയാണ് നൽകുന്നത്.
ചേരുവകൾ:
• തണ്ണിമത്തൻ – 1/2 ഭാഗം (നന്നായി ക്രഷ് ചെയ്‌തത്)
• നാരങ്ങ – 1 എണ്ണം (നല്ലപോലെ ചീശിയത്)
• കുതിർത്ത കസ്കസ് – 3 ടേബിള്‍ സ്പൂൺ
• മിൽക്‌മൈഡ് – 3 മുതൽ 4 ടേബിള്‍ സ്പൂൺ വരെ
• പഞ്ചസാര – ആവശ്യമെങ്കിൽ (സ്വാദാനുസരണം)
.റൂഹഫ്സ സിറപ്പ് 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
1. തണ്ണിമത്തൻ നന്നായി ക്രഷ് ചെയ്യുക.
2. അതിലേയ്ക്ക് നാരങ്ങാ നീര്, കുതിർത്ത കസ്കസ്, മിൽക്‌മൈഡ്, ആവശ്യത്തിന് പഞ്ചസാര എന്നിവ ചേർക്കുക.
3. എല്ലാം നന്നായി മിക്‌സ് ചെയ്ത് തണുപ്പിച്ചു സെർവ് ചെയ്യാം .
മികച്ച മുഹബ്ബത് സർബത്തിന് കുറച്ച് ടിപ്പുകൾ:
- ചൂടുള്ള ദിവസം കൂടുതൽ തണുപ്പുള്ള അനുഭവത്തിനായി തണുത്ത തണ്ണിമത്തൻ ഉപയോഗിക്കുക.
- രുചിനുസരിച്ച് പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക.
- കൂടുതൽ ആസ്വാദ്യത്തിനായി അല്പം റോസ് സിറപ്പ് ചേർക്കാം.
English Version
Mohabbat Sarbath Recipe – A Summer Special Delight
Mohabbat Sarbath is a popular and refreshing summer drink that’s especially loved for its sweet, cooling flavor. This easy-to-make beverage combines the juicy freshness of watermelon with the richness of condensed milk and the mild crunch of soaked sabja (basil) seeds. In this Mohabbat Sarbath Recipe, we’ll walk you through the ingredients and simple steps to prepare this delicious drink at home.
Ingredients:
- Watermelon – 1/2 portion (well crushed)
- Lime – 1 (well squeezed)
- Soaked Sabja Seeds (Basil Seeds) – 3 tablespoons
- Milkmaid (Condensed Milk) – 3 to 4 tablespoons
- Sugar – As needed (to taste)
Preparation Method:
- First, thoroughly crush the watermelon to get a juicy pulp.
- Add freshly squeezed lime juice to the crushed watermelon.
- Mix in the soaked sabja seeds, condensed milk, and sugar if required.
- Stir well until all ingredients are combined evenly.
- Serve the Mohabbat Sarbath chilled for a cooling and flavorful experience.
Tips for the Best Mohabbat Sarbath:
- Use chilled watermelon for extra refreshment.
- Adjust sweetness based on your taste preference.
- Add rose syrup for an authentic North Indian-style twist.
