ഉഡുപി സ്റ്റൈൽ സാമ്പാർ റെസിപ്പി (Udupi Style Sambar)
ആവശ്യമായ സാധനങ്ങൾ
• തുവര പരിപ്പ് – 100 ഗ്രാം (½ കപ്പ്)
• മത്തങ്ങ – ¼ കപ്പ്
• കുമ്പളങ്ങ – ¼ കപ്പ്
• കാരറ്റ് – ½ കപ്പ്
• ഉരുളക്കിഴങ്ങ് – ½ കപ്പ്
• മുരിങ്ങക്ക – 2 എണ്ണം
• വെണ്ട – ½ കപ്പ്
• മുളകുപൊടി – ½ – 1 ടി സ്പൂൺ (സ്വാദനുസരം)
• മഞ്ഞൾപ്പൊടി – ¼ ടി സ്പൂൺ
• പുളി – 1 ചെറിയ നാരങ്ങയുടെ വലുപ്പം
• ഉപ്പ് – ആവശ്യത്തിന്
• ശർക്കര – 1 ചെറിയ കഷണം
വറുത്തു അരയ്ക്കാൻ
• മല്ലി – 5 ടേബിൾ സ്പൂൺ
• കടല പരിപ്പ് – 1 ടേബിൾ സ്പൂൺ
• ഉലുവ – ½ ടി സ്പൂൺ
• വറ്റൽമുളക് – 4-5
• തേങ്ങ ചിരണ്ടിയത് – ¼ കപ്പ്
• എണ്ണ – ആവശ്യത്തിന്
താളിക്കുവാൻ
• എണ്ണ – 2 ടേബിൾ സ്പൂൺ
• കടുക് – ¼ ടി സ്പൂൺ
• വറ്റൽമുളക് – 2 എണ്ണം
• കറിവേപ്പില – കുറച്ച്
• കായം – ¼ ടി സ്പൂൺ
⸻
തയ്യാറാക്കുന്ന വിധം
1. ആദ്യം മല്ലി, കടല പരിപ്പ്, ഉലുവ, വറ്റൽമുളക് ചെറുതായി വറുത്തു ഇതിലേക്കു തേങ്ങ ചേർത്ത് അല്പം കൂടി ലൈറ്റ് ബ്രൗൺ കളർ ആകുന്ന വരെ വറുത്തു അരച്ചുവെക്കുക.
2. വേവിക്കാൻ ഇടുന്ന പാത്രത്തിൽ പുളി കുതിർത്ത വെള്ളം, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മത്തങ്ങ, കുമ്പളങ്ങ, കാരറ്റ്, ഉരുള, മുരിങ്ങക്ക തുടങ്ങിയ വലിയ സമയമെടുക്കുന്ന പച്ചക്കറികൾ ആദ്യം വേവിക്കുക.
3. വേഗം വേവുന്ന വെണ്ട തുടങ്ങിയ പച്ചക്കറികൾ അവസാനം ചേർക്കുക.
4. തുവര പരിപ്പ് വേവിച്ചതു കൂടി ചേർത്ത് കലക്കുക.
5. ഇതിനുശേഷം അരച്ച മസാലയും ശർക്കരയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു മിക്സ് ചെയ്തു നന്നായി തിളപ്പിച്ച് ഫ്‌ളൈയിം ഓഫ് ചെയ്യാം .
6. മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, വറ്റൽമുളക്, കറിവേപ്പില, കായം ചേർത്ത് താളിച്ചു സാമ്പാറിലേക് ഒഴിക്കുക.
👉 സ്വാദിഷ്ടമായ ഉദുപ്പി സ്റ്റൈൽ വറുത്തരച്ച സാമ്പാർ റെഡി! 😋