കശുവണ്ടി ബർഫി (Cashew Burfi)
ചേരുവകൾ (Ingredients):
• കശുവണ്ടി – 100 ഗ്രാം
• പാലുപൊടി – 2 ടേബിൾസ്പൂൺ
• പഞ്ചസാര – ½ കപ്പ്
• വെള്ളം – ¼ കപ്പ്
• നെയ്യ് – 1-2 ടീസ്പൂൺ
തയാറാക്കുന്നത്:
1. കശുവണ്ടി പൊടി:
കശുവണ്ടി നല്ലപോലെ പൊടിച്ചെടുത്ത് (fine powder), അതിലേയ്ക്ക് പാലുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക.
2. പഞ്ചസാര പാകം:
ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ചൂടാക്കി ഒരു നൂൽപരുവം (one-string consistency) ആയാൽ, തീ കുറച്ച് കശുവണ്ടി മിശ്രിതം ചേർക്കുക.
3. മിശ്രിതം കട്ടിയാകുന്നത്:
എല്ലാം നന്നായി മിക്സ് ചെയ്ത് ചെറുതായി കട്ടിയാകാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക. തണുത്തപ്പോൾ ഇത് കുറച്ചു കൂടി കട്ടിയാകും.
4. ബർഫിയാക്കൽ:
മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേയ്ക്ക് നെയ്യ് ചേർത്ത് നന്നായി കുഴച്ചെടുത്തു ഒരു ബട്ടർ പേപ്പറിലെക്ക് ഇടുക. വേറൊരു ഷീറ്റ് കവർ ചെയ്ത് ചപ്പാത്തി റോളിൽ കുറച്ചു കട്ടിക്ക് പരത്തി വെക്കുക.
5. സർവിംഗ്:
10 മിനിട്ട് കഴിഞ്ഞ് കട്ട് ചെയ്ത് സർവ് ചെയ്യാം.
Cashew Burfi (Kaju Katli)
Ingredients:
• Cashews – 100 grams
• Milk powder – 2 tablespoons
• Sugar – ½ cup
• Water – ¼ cup
• Ghee – 1–2 teaspoons
Method:
1. Prepare Cashew Powder:
Finely grind the cashews into a smooth powder. Mix this cashew powder with the milk powder and keep it aside.
2. Make Sugar Syrup:
In a pan, add the sugar and water. Heat it until it reaches one-string consistency.
3. Add Cashew Mixture:
Lower the heat and add the cashew-milk powder mixture to the syrup. Mix thoroughly and keep stirring until the mixture starts to thicken.
4. Set the Mixture:
Once it starts leaving the sides of the pan, switch off the heat. The mixture will thicken more as it cools.
5. Shape the Burfi:
Transfer the mixture to a greased plate or butter paper. Add ghee and knead slightly. Flatten it using another sheet of butter paper and roll it out with a rolling pin to the desired thickness.
6. Cut and Serve:
After about 10 minutes, cut into squares or diamond shapes and serve.
⸻