എഗ്ഗ് ബിരിയാണി
ചേരുവകൾ
ബസ്മതി റൈസ് 2&1/2. കപ്പ്
പട്ട 1 ചെറിയ കഷ്ണം
ഗ്രാമ്പു 2
ഏലക്ക 2
ബേ ലീഫ് 1
സാൾട്ട്
എഗ്ഗ് 6
സവാള 2
ചെറിയ ഉള്ളി ( ഷാലോട്ടസ് ) 15
ടൊമാറ്റോ 2
ഗ്രീൻചില്ലി 3-4
ഇഞ്ചി 1 സ്മാൾ പീസ്
വെളുത്തുള്ളി 7 അല്ലി
കാശ്മീരി ചില്ലി പൌഡർ 1/2 ടീസ്പൂൺ
ബിരിയാണി മസാല or ഗരം മസാല പൌഡർ 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി
പുതിന 1/2 കപ്പ്
മല്ലിയില 1 കപ്പ്
സവാള 1
കാഷ്യു 1/2 കപ്പ്
കിസ്മിസ് 1/4 കപ്പ്
നെയ്യ് ആവിശ്യത്തിന്
തൈര് 2 ടേബിൾ സ്പൂൺ
മിൽക്ക് 1 ടേബിൾ സ്പൂൺ
മഞ്ഞ കളർ പിഞ്ച്
തയ്യാറാകുന്ന വിധം
ഒരു പോട്ടിൽ കുറച്ചധികം വെള്ളം ഒഴിച്ച് പട്ട ഗ്രാമ്പു ഏലക്ക ബേലീഫ് ഇട്ട് തിളക്കുമ്പോൾ ക്ലീൻ ചെയ്ത അരിയും ഉപ്പും ഇട്ട് മുക്കാൽ വേവ് ആകുമ്പോൾ സ്പൈസസ് എടുത്തു മാറ്റി വാർത്തു വെക്കുക
ചെറിയ ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളകും ക്രഷ് ചെയ്ത് മാറ്റി വെക്കുക
വേറൊരു പോട്ട് ചൂടാക്കി കുറച്ചു നെയ്യൊഴിച്ചു കാഷ്യു & കിസ്മിസ് ഫ്രൈ ചെയ്ത് മാറ്റി വെക്കുക ഒരു സവാള അരിഞ്ഞതും ഫ്രൈ ചെയ്തു മാറ്റി വെക്കുക
സെയിം പാനിൽ ക്രഷ് ചെയ്ത ചെറിയ ഉള്ളി മിക്സ് ഇട്ട് പച്ച മണം മാറുന്നത് വരെ വഴറ്റി ഇതിലേക് 2 സവാള അരിഞ്ഞത് ചേർത്ത് ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റി എല്ലാ പൗഡറും ചേർത്ത് ചെറിയ തീയിൽ 3 മിനിറ്റ്സ് വഴറ്റി ഇതിലേക് ടൊമാറ്റോ അരിഞ്ഞതും ഉപ്പും ചേർത്ത് ടൊമാറ്റോ ഉടയുന്നത് വരെ വഴറ്റി തൈര് ചേർത്ത് മിക്സ് ചെയ്തു കുറച്ചു് നട്ട്സും കിസ്മിസും പുതിന മല്ലിയില ചേർത്ത് വഴറ്റി വേവിച്ച മുട്ടയും ചേർത്ത് മിക്സ് ചെയ്തു ഇതിലേക് 2 കപ്പ് തിളയ്ക്കുന്ന വെള്ളം ഒഴിച്ച് മീഡിയം ഫ്ലെമിൽ തിളപ്പിച്ച് തിക്ക് ഗ്രേവി ആവുമ്പോൾ ഓഫ് ചെയ്ത് മാറ്റി വെക്കുക
വലിയ ഒരു പോട്ടിൽ കുറച്ചു നെയ്യൊഴിച്ചു ഒരു ലയർ റൈസ് ഇട്ടു പകുതി ഗ്രേവി ഇട്ട് കുറച്ചു നട്ട്സും കിസ്മിസുംകുറച്ചു് ഫ്രൈ ചെയ്ത
സവാളയും മിൽക്കിൽ ഫുഡ് കളർ മിക്സ് ചെയ്തത് കുറച്ചു സ്പ്രിങ്ക്ൾ ചെയ്തു ഒന്ന് രണ്ട് സ്പൂൺ നെയ്യും ഒഴിച്ച് കുറച്ചു് മല്ലിയിലയും വിതറി വീണ്ടും ഒരു ലയർ റൈസ് ഇട്ട് മസാലയും നേരത്തെ ചെയ്ത പോലെ എല്ലാ ഐറ്റംസും ഇട്ട് കൊടുത്തു ബാക്കി റൈസ് ഇട്ട് ഒന്ന് രണ്ട് സ്പൂൺ നെയ്യൊഴിച്ചു നട്ട്സും കിസ്മിസും ഇട്ട് കൊടുത്തു മിൽക്ക് മിക്സ് സ്പ്രിങ്ക്ൾ ചെയ്തു ഫ്രൈ ചെയ്ത
സവാള വിതറി ടൈറ്റായി മൂടി വെച്ച്
അടിയിൽ ചൂടുള്ള പാൻ വെച്ച് അര മണിക്കൂർ ലോ ഫ്ലെമിൽ വെച്ച് സെർവ് ചെയ്യാം
Egg Biryani (Serves 6)
⸻
Ingredients
To cook the rice:
• Basmati rice – 2½ cups
• Cinnamon stick – 1 small piece
• Cloves – 2
• Cardamom – 2
• Bay leaf – 1
• Salt – as needed
• Water – as required
For the masala:
• Eggs – 6 (boiled)
• Onion – 2 (finely sliced)
• Shallots – 15
• Tomato – 2 (chopped)
• Green chili – 3–4
• Ginger – 1 small piece
• Garlic – 7 cloves
• Kashmiri chili powder – ½ tsp
• Biryani masala / Garam masala – ½ tsp
• Turmeric powder – ½ tsp
• Curd (yogurt) – 2 tbsp
• Milk – 1 tbsp (with a pinch of yellow food color)
• Mint leaves – ½ cup (chopped)
• Coriander leaves – 1 cup (chopped)
• Ghee – as required
For decoration:
• Onion – 1 (for frying)
• Cashews – ¼ cup
• Raisins – ¼ cup
• Yellow food color – a pinch (mix with milk)
⸻
Method
- Cooking the Rice:
- In a large pot, bring water to a boil with cinnamon, cloves, cardamom, and bay leaf.
- Add salt and rice. Cook till 75% done (three-fourths cooked).
- Drain the rice and discard the whole spices.
- Preparing the Masala:
- Crush or grind the shallots, ginger, garlic, and green chili to a coarse paste.
- In a pan, heat some ghee and fry the cashews and raisins. Set aside.
- In the same pan, fry 1 sliced onion until crispy for garnishing. Set aside.
- Add the ground shallot mix to the pan and sauté until the raw smell goes away.
- Add the remaining 2 sliced onions and sauté till golden brown.
- Add chili powder, turmeric, and biryani masala. Cook on low heat.
- Add tomatoes and salt. Cook until soft and mashed.
- Add curd and mix well.
- Add the fried cashews, raisins, mint, and coriander. Mix and sauté.
- Add the boiled eggs and coat with the masala.
- Pour in 2 cups of hot water. Let it simmer until the gravy thickens. Turn off the heat.
- Layering & Dum Cooking:
- Grease a heavy-bottomed biryani pot with ghee.
- Add a layer of rice, followed by half the masala.
- Sprinkle some fried onion, cashews, raisins, milk with food color, and coriander leaves.
- Repeat layers with rice and masala, topping again with garnishes.
- Finish with a final layer of rice and the remaining toppings.
- Cover the pot tightly and place it on a hot tawa or griddle. Dum cook on low flame for 30 minutes.
⸻
To Serve:
Serve hot with raita, salad, or chutney of your choice.