ആലൂ പരോട്ട (Aloo Paratha)
ആട്ടക്കുഴച്ച് തയ്യാറാക്കാനുള്ള ചേരുവകൾ:
• ഗോതമ്പ് മാവ് (ആട്ട): 1 ½ കപ്പ്
• ഉപ്പ്: ആവശ്യത്തിന്
• ഓയിൽ: 2 ടേബിള്‍ സ്പൂണ്‍
• വെള്ളം: ¾ കപ്പ് (പാകത്തിന് ചേര്‍ക്കുക)
ഫില്ലിങ്ങിന് വേണ്ട ചേരുവകൾ:
• പൊട്ടാറ്റോ (ഉരുളക്കിഴങ്ങ്): 2 വലുത് – വേവിച്ച് തൊലി നീക്കി മാഷ് ചെയ്യുക
• സവാള: 1 വലുത് – നന്നായി കൊത്തി അരിഞ്ഞത്
• ഇഞ്ചി (ചതച്ചത്): 1 ടി സ്പൂണ്‍
• പച്ചമുളക്: 1-2 (നന്നായി നുറുക്കിയത്)
• മല്ലിയില: കുറച്ച് (ചെറുതായി നുറുക്കിയത്)
• ചില്ലി പൊടി: ½ ടി സ്പൂണ്‍
• മഞ്ഞള്‍പൊടി: ¼ ടി സ്പൂണ്‍
• ഗരം മസാല പൊടി: ½ ടി സ്പൂണ്‍
• ജീരക പൊടി: ¼ ടി സ്പൂണ്‍
• ഉപ്പ്: ആവശ്യത്തിന്
• ഓയിൽ: 2-3 ടേബിള്‍ സ്പൂണ്‍
⸻
തയ്യാറാക്കുന്ന വിധം:
- മാവ് തയ്യാറാക്കൽ:
- ആട്ടയിലേക്കു ഉപ്പും ഓയിലും ചേർക്കുക.
- വെള്ളം ചേർത്തു നന്നായി കുഴച്ച് മൃദുവായ മാവ് ഉണ്ടാക്കുക.
- മൂടി വെച്ചു 10 മിനിറ്റ് മാറ്റി വെക്കുക
- മസാല തയ്യാറാക്കൽ:
- ഉരുളക്കിഴങ്ങ് വേവിച്ച് തൊലി നീക്കി നല്ലോണം മാഷ് ചെയ്യുക (കട്ടകളില്ലാതെ).
- പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ സവാള ചേർത്ത് വഴറ്റുക.
- ഇഞ്ചി, പച്ചമുളക് ചേർത്ത് കുറച്ച് നേരം വഴറ്റുക.
- പിന്നീട് മസാല പൊടികൾ (മഞ്ഞൾ, ചില്ലി, ജീരക, ഗരം മസാല) ചേർത്ത് ഇളക്കുക.
- മാഷ് ചെയ്ത പൊട്ടറ്റോയും മല്ലിയിലയും ചേർത്ത് എല്ലാം നല്ലോണം മിക്സ് ചെയ്യുക.
- 2-3 മിനിറ്റ് ചെറിയ തീയിൽ വഴറ്റി ഓഫ് ചെയ്ത് തണുപ്പിക്കാൻ വെയ്ക്കുക.
- പരോട്ട തയ്യാറാക്കൽ:
- തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്തു പൂരിയുടെ വലുപ്പത്തിൽ പരത്തി എടുക്കുക.
- നടുവിൽ ഒരു സ്പൂണ്‍ മസാല വെച്ച്, നാലു വശവും മാവ് കവർ ചെയ്ത്
- ബോൾ ഷേപ്പ് ആക്കി , മസാല പുറത്തു വരാത്തവിധം പരത്തി എടുക്കുക.
- ചൂടായ തവയിൽ ഒൽപ ഓയിൽ ഉപയോഗിച്ച് രണ്ട് വശവും നന്നായി പൊരിച്ചെടുക്കുക.
⸻
സർവുചെയ്യാം: ചമ്മന്തിയോ അച്ചാറോ മതി സൈഡ് ഡിഷ് ആയി , ചൂടോടെ സെർവ് ചെയ്യാം .
Aloo Paratha
Ingredients to prepare the dough:
• Wheat flour (atta): 1 ½ cups
• Salt: as needed
• Oil: 2 tablespoons
• Water: ¾ cup (add as needed)
Ingredients for the filling:
• Potatoes: 2 large – boiled, peeled, and mashed
• Onion: 1 large – finely chopped
• Ginger (crushed): 1 teaspoon
• Green chilies: 1–2 (finely chopped)
• Coriander leaves: a few (finely chopped)
• Red chili powder: ½ teaspoon
• Turmeric powder: ¼ teaspoon
• Garam masala: ½ teaspoon
• Cumin powder: ¼ teaspoon
• Salt: as needed
• Oil: 2–3 tablespoons
⸻
Preparation Method:
- Preparing the Dough:
- Add salt and oil to the wheat flour.
- Gradually add water and knead into a soft dough.
- Cover and set aside for 10 minutes.
- Preparing the Filling:
- Boil, peel, and thoroughly mash the potatoes (no lumps).
- Heat oil in a pan, add chopped onions and sauté.
- Add ginger and green chilies, sauté for a minute.
- Add the spice powders (turmeric, chili, cumin, garam masala) and mix well.
- Add the mashed potatoes and coriander leaves, mix everything thoroughly.
- Cook on low flame for 2–3 minutes. Turn off the heat and let it cool.
- Assembling the Parathas:
- Take small portions of dough and roll into flat discs (like a poori).
- Place a spoonful of the filling in the center.
- Fold all sides over the filling and shape into a ball.
- Gently roll it out again, ensuring the filling doesn’t come out.
- Cook on a hot tawa (griddle) with a little oil on both sides until golden brown.
⸻
To Serve:
Serve hot with chutney or pickle as a side dish.