Athishaya pathiri/ Chattippathiri Recipe

May 15, 2025

അതിശയപ്പത്തിരി – Recipe

  1. മുട്ടക്കൂട്ട് (Egg Mix)

ചേരുവകൾ:
• മുട്ട – 5
• പച്ചമുളക് – 1 (ചെറിയത്)
• മല്ലിയില (അറിഞ്ഞത്) – 2-3 tbsp
• മഞ്ഞൾപൊടി – ചെറിയ അളവ്
• ഉപ്പ് – ആവശ്യത്തിന്

രീതിഃ
മുകളിൽ പറയുന്ന എല്ലാം മിക്സിയിൽ ഒന്ന് അടിച്ച് ഒരു ബൗളിൽ മാറ്റിവയ്ക്കുക.

  1. ദോശമാവ് (Crepe Batter)

ചേരുവകൾ:
• മൈദ – 1½ cup
• മുട്ട – 1
• പാൽ – ½ cup
• ഉപ്പ് – ആവശ്യത്തിന്
• വെള്ളം – ആവശ്യത്തിന് (ബാറ്റർ റെഡിയാകാൻ )

തയ്യാറാകുന്ന രീതി
ഈ ചേരുവകൾ ചേർത്ത് ബേറ്റർ തയ്യാറാക്കുക. കേക്കിന്റെ പാനിന്റെ വലിപ്പത്തിന് അനുയോജ്യമായ ദോശ ചുട്ടെടുക്കുക – ഏകദേശം 10-12 എണ്ണം.

  1. ചിക്കൻ ഫില്ലിംഗ് (Chicken Filling)

ചേരുവകൾ:
• ബോൺലെസ് ചിക്കൻ – ½ kg (അരിഞ്ഞത്)
• സവാള – 2 (നന്നായി അരിഞ്ഞത്)
• പച്ചമുളക് – 2-3 (ചിരണ്ടിയതോ ചെറുതായി അരിഞ്ഞതോ)
• ഇഞ്ചി (ക്രഷ് ചെയ്തത്) – 1 tbsp
• വെളുത്തുള്ളി (ക്രഷ് ചെയ്തത്) – 1 tbsp
• കറിവേപ്പില – ചെറിയ കയ്യടങ്ങള
• ഗരം മസാല – 1 tsp
• മഞ്ഞൾപൊടി – ആവശ്യത്തിന്
• മല്ലിയില – അല്പം
• ഉപ്പ് – ആവശ്യത്തിന്
• ഓയിൽ – ആവശ്യത്തിന്

രീതിഃ
1. ചിക്കൻ ചെറുതായി അരിഞ്ഞ് വെള്ളം വാർന്നു വെയ്ക്കുക.
2. പാനിൽ ഓയിൽ ചൂടാക്കി സവാള വഴറ്റുക.
3. കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റുക.
4. മസാലകൾ ചേർത്ത് ഇളക്കി ചിക്കനും ഉപ്പും ചേർക്കുക.
5. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർത്ത് വേവിച്ചു, ശേഷം ഡ്രൈ ആക്കുക.
6. മല്ലിയില ചേർത്ത് ഒടുവിൽ അടുപ്പിൽ നിന്നിറക്കുക.

  1. ക്രമീകരിക്കൽ (Assembly & Baking)
    1. ഒരു നല്ല കുഴിയുള്ള സോസ് പാൻ ചൂടാക്കി 1-2 സ്പൂൺ നെയ്യൊഴിക്കുക.
    2. ലോ ഫ്ലെയിമിൽ, ഒരു ദോശ മുട്ടക്കൂട്ടിൽ മുക്കി പാനിൽ വയ്ക്കുക.
    3. അതിന്റെ മുകളിൽ ചിക്കൻ മസാല കുറച്ചു വിതറി ഇടുക.
    4. വീണ്ടും ഒരു ദോശ മുട്ടക്കൂട്ടിൽ മുക്കി ഇടുക, മസാല വിതറി ഇടുക.
    5. ഈ ക്രമത്തിൽ അവസാന ദോശ വരെയും ആവർത്തിക്കുക.
    6. മുകളിൽ ബാക്കിയുള്ള മുഴുവൻ മുട്ടക്കൂട്ട് ഒഴിച്ച് മൂടി വെക്കുക.
    7. പാനിന്റെ അടിയിൽ വേറൊരു ചൂടായ പാൻ വെച്ച് 15-20 മിനിറ്റ് ലോ ഫ്ലെയിമിൽ ബേക്ക് ചെയ്യുക.
    8. ശേഷം ഒരറ്റം മെല്ലെ ഇളക്കി മാറ്റി, വേറൊരു ചൂടായ പാനിൽ 1 സ്പൂൺ നെയ്യൊഴിച്ച് അതിലേക്ക് തിരിച്ചു ഇട്ട് കൊടുക്കുക .
    9. 3-5 മിനിറ്റ് മറ്റേ വശം ചെറുതായി ബേക്ക് ആയി വരുംവരെ വേവിക്കുക.

സർവ് ചെയ്യുക:

ചൂടോടെ മുറിച്ചു സ്റ്റഫ്ഡ് പത്തിരിയെന്നതുപോലെ സർവ് ചെയ്യുക – അതിശയിപ്പിക്കുന്ന രുചിയോടെ അതിശയ പത്തിരി !

  1. Egg Mix

Ingredients:
• Eggs – 5
• Green chili – 1 (small)
• Coriander leaves (chopped) – 2-3 tbsp
• Turmeric powder – a pinch
• Salt – to taste

Method:
Blend all ingredients together in a mixer briefly and keep the mixture in a bowl.

  1. Crepe Batter

Ingredients:
• All-purpose flour (maida) – 1½ cups
• Egg – 1
• Milk – ½ cup
• Salt – to taste
• Water – as needed (to make batter consistency)

Preparation:
Mix all ingredients into a smooth batter. Make thin crepes suitable to the size of your cake pan. You should get around 10–12 crepes.

  1. Chicken Filling

Ingredients:
• Boneless chicken – ½ kg (finely chopped)
• Onion – 2 (finely chopped)
• Green chilies – 2–3 (sliced or finely chopped)
• Ginger (crushed) – 1 tbsp
• Garlic (crushed) – 1 tbsp
• Curry leaves – a small handful
• Garam masala – 1 tsp
• Turmeric powder – as needed
• Coriander leaves – a little
• Salt – to taste
• Oil – as needed

Method:
1. Finely chop the chicken and keep it drained.
2. Heat oil in a pan and sauté the onions.
3. Add curry leaves, ginger, garlic, and green chilies. Sauté well.
4. Add the spices and mix in the chicken and salt.
5. Add a little water if needed and cook the chicken; let it dry completely.
6. Mix in the chopped coriander leaves and turn off the heat.

  1. Assembly & Baking

Steps:
1. Heat a deep sauce pan and grease with 1–2 tbsp ghee.
2. On low flame, dip one crepe into the egg mixture and place it in the pan.
3. Spread a layer of chicken filling over it.
4. Repeat by dipping the next crepe in the egg mix and placing it on top, then adding filling.
5. Continue layering until all crepes are used.
6. Pour the remaining egg mix over the top to cover the final layer.
7. Cover the bottom of the pan with another heated pan and bake on low flame for 15–20 minutes.
8. Gently loosen one edge, flip the layered pancake into another pan greased with 1 tbsp ghee.
9. Cook the other side for 3–5 minutes until lightly browned.

To Serve:

Cut and serve hot like a stuffed pie. Enjoy the delightful taste of Athishayapathiri!

Leave a Reply

Your email address will not be published. Required fields are marked *