പഞ്ഞിപോലെയുള്ള ആപ്പം
ചേരുവകള്‍:
• പച്ചരി – 2 കപ്പ്
• ചോറ് – 1½ കപ്പ്
• പുളിച്ച മാവ് (ഇഡലി അല്ലെങ്കില്‍ അപ്പം മാവ്) – 3 ടേബിള്‍സ്‌പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• വെള്ളം – ആവശ്യത്തിന്
⸻
തയ്യാറാക്കുന്ന വിധം:
1. അരി കുതിര്‍ത്തെടുക്കുക
– പച്ചരി കഴുകി വെക്കുക .
2. അരക്കല്‍:
– കുതിര്‍ത്ത അരി, ചോറ്, പുളിച്ച മാവ്, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
– മാവ് ഇഡലി മാവ് പോലെ കുറച്ചു കട്ടിക്ക് അരച്ചെടുക്കണം
3. മാവ് പൊങ്ങാൻ വെക്കുന്ന രീതി :
– അരച്ച മാവ് ഒരു വലിയ പാത്രത്തില്‍ ഒഴിച്ച് 8–9 മണിക്കൂര്‍ വരെ പൊങ്ങാന്‍ മാറ്റിവയ്ക്കുക.
– ചൂടുള്ള സ്ഥലത്തു ആണെങ്കിൽ ഏറ്റവും നല്ലത് .
4. ചുട്ടെടുക്കുക:
– പൊങ്ങിയ മാവ് സാവധാനം മിക്സ് ചെയ്ത് , തട്ട് ദോശ പോലെ ചുട്ടെടുക്കുക.
⸻
സെർവിംഗ് നിര്‍ദ്ദേശം:
• തേങ്ങാപ്പാല്‍ + ശർക്കര:
– മെൽറ്റ് ചെയ്ത ശർക്കര തേങ്ങാപ്പാലില്‍ ചേര്‍ത്ത്, ആപ്പത്തിനൊപ്പം കഴിച്ചാല്‍ സ്വാദിഷ്ടം.
• അല്ലെങ്കില്‍:
– നാടന്‍ കറി, ചെറുപയര്‍ കറി , ചിക്കൻ മുളക് കറി , അല്ലെങ്കില്‍ ചമ്മന്തി എന്നിവയോടൊപ്പം.
⸻
തേങ്ങ, ഉഴുന്ന്, യീസ്റ്റ് ഒന്നുമില്ലാതെ ഇത്ര തന്മയമായ പഞ്ഞിപോലെ ആപ്പം ഉണ്ടാകാം
Soft, Fluffy Appam (Without Coconut, Urad Dal, or Yeast)
⸻
Ingredients:
• Raw rice – 2 cups
• Cooked rice – 1½ cups
• Fermented batter (idli or appam batter) – 3 tablespoons
• Salt – to taste
• Water – as needed
⸻
Preparation Method:
1. Soak the Rice:
• Wash the raw rice thoroughly and soak it for a few hours.
2. Grinding:
• Grind the soaked rice along with the cooked rice, fermented batter, salt, and enough water.
• The batter should be slightly thick, similar to idli batter consistency.
3. Fermentation:
• Pour the ground batter into a large container and leave it to ferment for 8–9 hours.
• Keeping it in a warm place will help with better fermentation.
4. Cooking the Appam:
• Once the batter has risen, gently mix it without deflating too much.
• Pour a ladleful onto a heated flat pan or tawa and spread it lightly like a thick dosa.
• Cook until done (lid optional).
⸻
Serving Suggestions:
• Coconut Milk + Jaggery:
• Melted jaggery mixed with coconut milk makes a delicious pairing with this appam.
• Or serve with:
• Traditional curry, green gram curry, chicken chili curry, or chutney.
⸻
Even without coconut, urad dal, or yeast, this recipe yields soft, fluffy appams with great texture and flavour