Therade Kasaragod Traditional Recipe

May 13, 2025

തെരെട – Kasaragod Special Sweet Roll

ചേരുവകൾ (Outer Batter):
• ചെറിയ അരി (ghee rice) – 1 കപ്പ്
• തേങ്ങാപ്പാൽ – ¼ കപ്പ്
• മുട്ട – 1 എണ്ണം
• ഉപ്പ് – പാകത്തിന്
• വെള്ളം – ആവശ്യത്തിന്
• ഏലക്ക പൊടി – ചെറിയ അളവ്
• മഞ്ഞൾ പൊടി – ചെറിയ അളവ്

ഫില്ലിംഗ് ചേരുവകൾ (Sweet Coconut Filling):
• ചിരണ്ടിയ തേങ്ങ – 2 മുതൽ 2½ കപ്പ് വരെ
• കൃഷ് ചെയ്ത കാഷ്യുനട്ട് – 3 ടേബിൾസ്പൂൺ
• ഉണക്ക മുന്തിരി – 2 ടേബിൾസ്പൂൺ
• നെയ്യ് – ആവശ്യത്തിന്
• പഞ്ചസാര – ½ കപ്പ്

തയ്യാറാക്കുന്ന വിധം:

ഫില്ലിംഗ് തയ്യാറാക്കൽ:
1. ഒരു പാനിൽ 2 ടീസ്പൂൺ നെയ്യ് ചൂടാക്കി കാഷ്യു, മുന്തിരി ഫ്രൈ ചെയ്യുക.
2. അതിലേക്കു തേങ്ങ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
3. ഇനി പഞ്ചസാര ചേർത്ത് ഇളക്കുക – പഞ്ചസാര ഉരുകി വെള്ളം വറ്റി വരുമ്പോൾ ഓഫ് ചെയ്തു മാറ്റി വയ്ക്കുക.

മാവ് തയ്യാറാക്കൽ:
1. അരി കുതിർത്ത് കഴുകി വാരിയെടുക്കുക.
2. അതിലേക്ക് മുട്ട, തേങ്ങാപ്പാൽ, ഏലക്ക പൊടി, മഞ്ഞൾ പൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് മിക്സറിൽ നന്നായി അരക്കുക.
3. മാവ് കുറച്ചു വെള്ളം ചേർത്ത് ലൂസാക്കി മിൽക്കിന്റെ പരുവം ആകുക .

തെരെട ചുട്ടെടുക്കാം :
1. ചൂടായ തവയിൽ ഒരു തവി മാവ് ഒഴിച്ച് നീർ ദോശ പോലെ ചുട്ടെടുക്കാം
2. ഓരോ ദോശ ചുട്ടെടുത്തു ചൂടാറുന്നതിന് മുൻപ് ഒരു സൈഡിൽ കുറച്ചു ഫില്ലിങ് വെച്ചു റോൾ ചെയ്യുക.
3. ഇത് പോലെ ഓരോന്നും ചുട്ടെടുത്തു റോൾ ചെയ്ത് സെർവ് ചെയ്യാം.

ചൂടോടെ ഉണ്ടാക്കുമ്പോൾ ഇതിന്റെ രുചി ഇരട്ടി ആകും.
കാസറഗോഡ് ട്രഡീഷണൽ ഡിഷ് ആണിത് !

Therede – Kasaragod Special Sweet Roll

Ingredients (Outer Batter):
• Small-grained rice (Ghee rice) – 1 cup
• Coconut milk – ¼ cup
• Egg – 1
• Salt – to taste
• Water – as needed
• Cardamom powder – a pinch
• Turmeric powder – a pinch

Filling Ingredients (Sweet Coconut Mixture):
• Grated coconut – 2 to 2½ cups
• Crushed cashew nuts – 3 tablespoons
• Raisins – 2 tablespoons
• Ghee – as needed
• Sugar – ½ cup

Preparation Method:

To make the filling:
1. Heat 2 teaspoons of ghee in a pan and fry the cashews and raisins.
2. Add the grated coconut to the same pan and mix well.
3. Add sugar and stir continuously – once the sugar melts and the mixture thickens slightly, turn off the heat and keep it aside.

To make the batter:
1. Soak the rice, wash it thoroughly, and drain.
2. Grind it in a blender along with the egg, coconut milk, cardamom powder, turmeric powder, salt, and enough water to make a smooth batter.
3. Adjust the batter to a loose, milk-like consistency.

To make the Therede rolls:
1. Heat a flat non-stick pan and pour a ladle of batter, spreading it like a thin crepe.
2. While the crepe is still hot, place a little filling on one side and roll it gently.
3. Repeat the process for the remaining batter and filling. Serve warm.

This traditional sweet roll from Kasaragod tastes best when served hot and fresh!

Leave a Reply

Your email address will not be published. Required fields are marked *